'വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് ശ്രീവിദ്യ ആ​ഗ്രഹിച്ചത് പക്ഷേ നടന്നത് മറ്റൊന്നാണ്'; സംവിധായകൻ

ഒട്ടേറെ അവിസ്‍മരണീയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീവിദ്യ. വിട പറഞ്ഞ് 16 വർഷം പിന്നിടുമ്പോൾ നടിയെപ്പറ്റി സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശ്രീവിദ്യക്ക് ഒപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്.

വിവാഹ ശേഷം അഭിനയം നിർത്തിയ ശ്രീവിദ്യ ഭർത്താവായ ജോർജിന്റെ നിർബന്ധ പ്രകാരമാണ് തേൻതുള്ളി എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ലോക്കേഷനിൽ എത്തിയാൽ സന്തോഷവതിയാകുന്ന ശ്രീവിദ്യ പക്ഷേ കുടുംബ ജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല.

താനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണ് അവരെ സിനിമയിൽ തിരിച്ച് കൊണ്ടുവരണമെന്ന ആ​ഗ്രഹത്തിലാണ് തേൻതുള്ളി എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. ആ സമയത്ത് അവർ സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയമാണ്. വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് അവർ ആ​ഗ്രഹിച്ചതും പക്ഷേ അത് നടന്നില്ലെന്ന് പറയുന്നതാകും സത്യം.

അൻപതിനായിരം രൂപയായിരുന്നു അന്ന് തേൻതുള്ളി സിനിമയ്ക്കായി പ്രെഡ്യൂസർ നൽകിയത്. അതിൽ നാൽപതിനായിരം രൂപയാണ് റമ്യൂണറെഷനായി ശ്രീവിദ്യ  വാങ്ങിയത്. പിന്നീട് ഡിസ്ട്രീബിഷൻകാർ നൽകിയ പണം വെച്ചാണ് സിനിമ ചെയ്ത് തീർത്തതെന്നും അദ്ദേഹം പറഞ്ഞു.

അസിസ്റ്റന്റ് സംവിധായകനായ ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയുടെ ഭര്‍ത്താവ്. സിനിമാ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം വിജയിക്കാതെ പോയി. 1978 ല്‍ വിവാഹിതയായ ശ്രീവിദ്യ 1980 ല്‍ വിവാഹമോചിതയായി. വിവാഹം കഴിഞ്ഞ് കുടുംബിനിയായി ജീവിക്കാനാണ് ശ്രീവിദ്യ ആഗ്രഹിച്ചിരുന്നത്. എന്നാൽ അത് നടക്കാതെ വരികയും പിൽക്കാലത്ത് സിനിമയിൽ സജീവമാവുകയുമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു