'കറുത്ത നിറമുള്ള ഒരു കുട്ടിയും മാതാപിതാക്കളും ഫോട്ടോ അയച്ചു വിഷമിക്കരുത്'; ആക്ഷേപ കമന്റിന് മറുപടിയുമായി വ്യാസന്‍

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ‘#അവള്‍ക്കൊപ്പം’ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. കാസ്റ്റിംഗ് കോള്‍ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച പരിഹാസ കമന്റിന് വ്യാസന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”9നും 11നും ഇടയില്‍ പ്രായമുള്ള വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിക്ക് അവസരം” എന്ന കാസ്റ്റിംഗ് കോളിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ”അതെന്താ കറുത്ത കുട്ടി പറ്റില്ലെ? അഭിനയിക്കാന്‍ അറിയുന്ന അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഉള്ള കുട്ടി എന്ന് പറയണം. എന്ന പിന്നെ ജാതിയും മതവും കൂടി എന്താ എഴുതാന്‍ വിട്ടു പോയേ?” എന്നാണ് ഇതിനെതിരെ എത്തിയ ഒരു കമന്റ്.

”ഈ കഥാപാത്രം വെളുത്ത് മെലിഞ്ഞ കുട്ടിയാണ് അതിനു കാരണവുമുണ്ട്, നിന്റെ പോലെ കറുത്ത കുഷ്ഠം പിടിച്ച മനസ്സ് അല്ല എന്റേത് അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് കറുത്ത നിറമുള്ള ഒരു കുട്ടിയും മാതാപിതാക്കളും ഫോട്ടോ അയച്ചു വിഷമിക്കരുത് എന്ന് കരുതി നീയൊക്കെ എന്ത് വിഷമാടാ മൈ….” എന്നാണ് വ്യാസന്റെ മറുപടി.

സംവിധായകനെ പിന്തുണച്ചും എതിര്‍ത്തും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. അതേസമയം, ദിലീപ് ചിത്രം ശുഭരാത്രിക്ക് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അവള്‍ക്കൊപ്പം. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വ്യാസന്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസിക്കെതിരെ നേരത്തെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു കെ.പി വ്യാസന്‍. മലയാള സിനിമയില്‍ ദിലീപ് എന്ന നടനെ തമസ്‌കരിക്കാന്‍ വേണ്ടി മാത്രം ഉണ്ടായ സംഘടനയാണ് ഡബ്ല്യുസിസിയെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു