Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ഉത്തമ ബോധ്യത്തില്‍ നിന്നാണ് ആ ചിത്രം ചെയ്തത്’; ലിജോ ജോസ് പെല്ലിശ്ശേരി

, 2:01 pm

പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ഉത്തമ ബോധ്യത്തില്‍ നിന്നാണ് അങ്കമാലി ഡയറീസ് ചെയ്തതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രാഥമികമായ കഥ പറച്ചിലില്‍ മാത്രം ചിത്രം ഫോക്കസ് ചെയ്ത് അത് ആളുകളെ കാണിച്ചാല്‍ അവരത് കണ്ട് മനസിലാക്കുമോ എന്നൊരു അന്വേഷണമായിരുന്നു അങ്കമാലി ഡയറീസെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അങ്കമാലി ഡയറീസ് ചെയ്യുന്നത് എന്റെ കരിയര്‍ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ്. ഒരു കഥ പറയാനായി കെട്ടുകാഴ്ചകളുടെ നിര്‍ബന്ധമില്ല. അതിന് പ്രാഥമികമായ ഘടകങ്ങള്‍ മാത്രം മതി. അത്തരം എലമെന്റ്‌സ് വെച്ച്, പ്രാഥമികമായ കഥ പറച്ചിലില്‍ മാത്രം ഫോക്കസ് ചെയ്ത്, ഒരു സിനിമ.. അത് ആളുകളെ കാണിച്ചാല്‍ അവരത് കണ്ട് മനസിലാക്കുമോ എന്നൊരു അന്വേഷണമായിരുന്നു അങ്കമാലി ഡയറീസ്. അത് പ്രേക്ഷകര്‍ക്ക് കണ്ട് മനസിലാക്കാനായില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതാണ് നല്ലതെന്ന ബോധ്യത്തില്‍ നിന്ന് ചെയ്തതാണ് അത്’ ലിജോ പറയുന്നു.

‘പ്രേക്ഷകന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് കഴിവില്ല എന്നാണ് അര്‍ഥം. അങ്ങനെയെങ്കില്‍ എന്റെ വിദ്യാഭ്യാസത്തിനനുസരിച്ച് മറ്റെന്തെങ്കിലും ജോലിക്ക് പൊകുന്നതായിരുന്നു നല്ലത്. അതിലെ കഥാപാത്രങ്ങളെപ്പോലെയായിരുന്നു ഞങ്ങളത് ഷൂട്ട് ചെയ്തതെന്നും’ ലിജോ പറഞ്ഞു.

ഐഎഫ്എഫ്ഐ മത്സരവിഭാഗത്തിലേക്ക് ഈ.മ.യൗ. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ പറയുന്നു. അത്തരം പ്രതീക്ഷകളോടെയൊന്നുമല്ല ഞാന്‍ സിനിമ ചെയ്യുന്നത്. മറ്റ് സിനിമകളുടെ കാര്യം പോലെ ഈ.മ.യൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തുവെന്നും ലിജോ പറഞ്ഞു. 49-ാം ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി ലിജോയെയും നടനായി ചെമ്പന്‍ വിനോദിനെയും തിരഞ്ഞെടുത്തിരുന്നു. ഈ.മ.യൗ എന്ന ചിത്രമാണ് മലയാളക്കരയിലേക്ക് രണ്ട് അവാര്‍ഡുകള്‍ എത്തിച്ചത്.

Advertisement