'ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ് മമ്മൂട്ടി സാറിന്റെ ഈ തീരുമാനം'; അഭിനന്ദിച്ച് എം.എ നിഷാദ്

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം.എ നിഷാദ്. താനുള്‍പ്പെടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ് മമ്മൂട്ടി സാറിന്റെ ഈ തീരുമാനം എന്നാണ് എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് അറിയിച്ചതായാണ് മധുവിന്റെ സഹോദരി വ്യക്തമാക്കിയത്. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്.

കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും എന്നാണ് സഹോദരി പറഞ്ഞത്.

എം.എ നിഷാദിന്റെ കുറിപ്പ്:

ഈ വാർത്ത സത്യമാണെങ്കിൽ…
ഒരു കലാകാരന്റ്റെ സാമൂഹിക,
പ്രതിബദ്ധതയുടെ,അർപ്പണ ബോധത്തിന്റ്റെ
മകുടോദാഹരണം..
മലയാളത്തിന്റ്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി
സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റ്‌,
ശബ്ദമായി മാറുന്നു…
അഭിനന്ദിനീയം,എന്നൊരൊറ്റവാക്കിൽ
ഒതുങ്ങേണ്ടതല്ല,അദ്ദേഹത്തിന്റ്റെ,
ഈ പ്രവർത്തി,മറിച്ച്,ഇനിയും ഉണരാത്ത
ഞാനുൾപ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ
ഉണർത്താൻ കൂടിയാണ്…
വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച
കഥാപാത്രങ്ങൾക്ക്,കൈയ്യടിക്കുന്ന ആരാധകർ….അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം…
,ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി
താനുണ്ടാവും എന്ന സന്ദേശം…
അതൊരു പ്രചോദനമാകട്ടെ,എല്ലാവർക്കും
ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ !!!

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി