എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും, ഇട്ടിമാണിയും: എം.എ നിഷാദ്

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അടുത്തിടെ തിയേറ്ററുകളിലെത്തിയ ഗാനഗന്ധര്‍വ്വനെയും ഇട്ടിമാണിയെയും പ്രശംസിച്ച് സംവിധായകന്‍ എം.എ നിഷാദ്. എന്ത് കൊണ്ട് മമ്മൂട്ടിയും, മോഹന്‍ലാലും എന്നുളളതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ രണ്ട് ചിത്രങ്ങളെന്നും നിഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റ്‌റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും,ഇട്ടിമാണിയും. ഈ രണ്ട് ചിത്രങ്ങളിലും ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഗാനഗന്ധര്‍വ്വന്‍ ഒരു കുടുംബ ചിത്രമാണ്. സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി. തന്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിശാരടി ഈ ചിത്രം അണിയിച്ചൊരുക്കി.

അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട പേരുകാരന്‍ സുരേഷ് കൃഷ്ണയാണ്. മനോജ് കെ ജയന്‍ കസറി,മണിയന്‍ പിളള രാജുവും കുഞ്ചനും, മോഹന്‍ ജോസും നല്ല പ്രകടണം കാഴ്ച്ച വെച്ചു. മുകേഷ്, സിദ്ദീഖ്, ധര്‍മ്മജന്‍, അബു സലീം, ഹരീഷ് കണാരന്‍, ദേവന്‍ ഇവരെല്ലാവരും നന്നായീ. അശോകന്റെ പോലീസ് വേഷം ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടണം. എന്ത് അനായാസമായിട്ടാണ് അശോകന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്തത്.

സുഹൃത്തുക്കളായ, സോഹന്‍ സീനുലാല്‍, ജോണീ ആന്റണി, വര്‍ഷ കണ്ണന്‍ ഇവരെയൊക്കെ സക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. അളകപ്പന്റെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. സംഗീതം നല്‍കിയ ദീപക് ദേവ് നിരാശപ്പെടുത്തി. സിത്താര നല്ലൊരു ഗായികയാണ്. അങ്ങനെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. മൊത്തത്തില്‍ ഈ പടം കൊളളാം.

NB: ഒറ്റ സീനില്‍ വരുന്ന അനൂപ് മേനോനെ കൊണ്ട് സിദ്ധാന്തം വിളമ്പാന്‍ സമ്മതിക്കാത്ത പിഷാരടിക്ക് എന്റെ വക ഒരു കുതിര പവന്‍.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം