ദുരന്തങ്ങളേയും വൈറസുകളേയും വിഷം തുപ്പുന്ന കോമരങ്ങളേയും കേരളത്തിന്റെ മക്കള്‍ അതിജീവിക്കും: എം.എ നിഷാദ്

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കോരിച്ചൊരിയുന്ന പേമാരിയെയും മഹാവ്യാധിയെയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ആളുകളെ അഭിനന്ദിച്ച് സംവിധായകന്‍ എം.എ നിഷാദ്. മനുഷ്യത്വത്തിന്റെ സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്ന് സംവിധായകന്‍ കുറിച്ചു. എല്ലാ ദുരന്തങ്ങളേയും കേരളം അതിജീവിക്കുമെന്നും സംവിധായകന്‍ കുറിച്ചു.

എം.എ നിഷാദിന്റെ കുറിപ്പ്:

മരവിപ്പ്….വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ..കറുത്ത ദിനം…വല്ലാത്തൊരു മരവിപ്പ്….എഴുതാന്‍ കഴിയുന്നില്ല….ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ രാജമലയിലും…കരിപ്പൂരും…അതിനിടയില്‍, നാം കണ്ടു മനുഷ്യരെ….കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും…രണ്ടിനേയും അവഗണിച്ച് സഹജീവികള്‍ക്ക് വേണ്ടി….അവര്‍….മനുഷ്യര്‍….

മലപ്പുറത്തും രാജമലയിലുമുളളവര്‍ നല്‍കുന്നത്, ഒരു മഹത്തായ സന്ദേശമാണ്. മനുഷ്യത്വത്തിന്റെ സന്ദേശം….കേരളം, അതി ജീവിക്കുന്ന ജനതയാണ്… എല്ലാതരം, പ്രകൃതി ദുരന്തങ്ങളേയും…മഹാമാരികള്‍, പകര്‍ത്തുന്ന വൈറസ്സുകളേയും…വിഷം തുപ്പുന്ന വര്‍ഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കള്‍ അതിജീവിക്കും…രണ്ട് ദുരന്തങ്ങളിലും, ജീവന്‍ നഷ്ടപ്പെട്ട..സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ !

പ്രിയ പൈലറ്റ് വസന്ത് സാഠേ, ജൂനിയര്‍ പൈലറ്റ് അഖിലേഷ് കുമാര്‍…കണ്ണീരോടെ വിട….ഇതെഴുതുമ്പോളും, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ആ നാട്ടിലെ ജനങ്ങള്‍…ആശുപത്രിയില്‍, രക്തം നല്‍കാന്‍ വരി വരിയായി നില്‍ക്കുകയാണ് അവര്‍…മനുഷ്യര്‍….നമുക്കവരെ ആവേശത്തോടെ വിളിക്കാം…അവര്‍…മലപ്പുറത്തെ സഹോദരങ്ങള്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം