പ്രതിപക്ഷം ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ മനു അശോകന്‍. നിപ്പക്കും പ്രളയത്തിനും മുമ്പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ മോശമായ രാഷ്ടീയ നാടകത്തിലൂടെ തളര്‍ത്താന്‍ ആണോ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും നിങ്ങളുടെ രാഷ്ട്രീയനാടകം എല്ലാ വേദികളിലും ഇറക്കരുതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മനു അശോകന്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം…
“ഞങ്ങള്‍ക്കറിയണം സര്‍… ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണം.
ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം. ഒരുപാട് വലിയ ആളുകള്‍ ഇരുന്ന പദവിയില്‍ ആണ് നിങ്ങള്‍ ഇരിക്കുന്നത്. BE RESPONSIBLE . ഒരു സാമൂഹിക വിപത്തിനെ നേരിടാന്‍ ഒരു ജനതയും, നിങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരും അഹോരാത്രം പണിയെടുക്കുമ്പോള്‍ അതിന്റെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം, ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളല്ല സര്‍ ശൈലജ ടീച്ചര്‍. നിപ്പക്കും പ്രളയത്തിനും മുന്‍പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political drama യിലൂടെ തളര്‍ത്താന്‍ ആണോ നിങ്ങള്‍ ശ്രമിക്കുന്നത്, കഷ്ടം. നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചര്‍ പറഞ്ഞപോലെ ” ജനം കാണുന്നുണ്ട്.”