ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തീപിടിത്തത്തിന്റെ ഉത്തരവാദി പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
വിഷയത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിവിധി കണ്ടെത്തണമെന്നും മിഥുന്‍ പറഞ്ഞു. ജനങ്ങള്‍ ആരുടെ കൈയില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപറ്റിയിട്ടില്ലെന്നും സംവിധായകന്‍ കുറിച്ചു.
മിഥുന്‍ മാനുവലിന്റെ കുറിപ്പ്:
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്.. ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു… കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..!
ഉത്തരവാദികള്‍ ആരായാലും-പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ.. ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല. ജ.ട : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്നത്.