നിരന്തരം പൈസയ്ക്കായി യാചിക്കേണ്ടി വന്നു.. മിസ്റ്റര്‍ ഷാജി എന്‍. കരുണ്‍ എത്രത്തോളം ഈഗോയിസ്റ്റ് ആണെന്ന് മനസ്സിലാക്കി: സംവിധായിക മിനി ഐ.ജി

സംവിധായകന്‍ ഷാജി എന്‍. കരുണിനെതിരെ സംവിധായിക മിനി ഐജി. 2019ല്‍ വനിതാ സംവിധായകരെ ശാക്തീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 62 തിരക്കഥകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 എണ്ണത്തില്‍ ഒന്നായ ‘ഡിവോഴ്‌സ്’ ഒരുക്കിയ സംവിധായികയാണ് മിനി ഐ.ജി. തന്റെ സിനിമയുടെ പ്രിവ്യൂ ഷോയില്‍ തന്നെ ഇരിക്കാന്‍ സമ്മതിച്ചില്ല. ഫണ്ട് പോലും മര്യാദയ്ക്ക് തന്നില്ല, പൈസയ്ക്ക് വേണ്ടി യാചിക്കേണ്ടി വന്നു എന്നാണ് സംവിധായിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

സംവിധായികയുടെ കുറിപ്പ്:

2019ല്‍ ഇന്ത്യയില്‍ ആദ്യമായി വനിതാ സംവിധായകരെ ശാക്തീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 62 തിരക്കഥകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 എണ്ണത്തില്‍ ഒന്നാണ് ഞാന്‍ എഴുതി, സംവിധാനം ചെയ്ത Divorce. കൊറോണ സമയത്തു പ്രാരംഭ ചര്‍ച്ചകള്‍ക്കു ശേഷം ഒരു ഇടവേള വന്നു.. മാര്‍ച്ച് മാസം, ഒരാഴ്ചക്കുള്ളില്‍ സിനിമ ചെയ്തില്ലെങ്കില്‍ ഫണ്ട് ലാപ്‌സ് ആകുമെന്നും, കൊറോണ ആയതിനാല്‍ എക്സ്റ്റീരിയര്‍ ഷോട്‌സ് കുറക്കണമെന്നും 60% ചിത്രാഞ്ജലിയില്‍ തന്നെ ഷൂട്ട് ചെയ്യണം എന്നും Mr. ഷാജി എന്‍ കരുണ്‍ നിര്‍ദേശിച്ചു. ഉണ്ടായിരുന്ന പ്രൈവറ്റ് ജോലി സിനിമക്ക് വേണ്ടി ഉപേക്ഷിക്കണ്ട സാഹചര്യം ഉണ്ടായി. അതിനാല്‍ തന്നെയാണ് എന്തു റിസ്‌ക്കെടുത്തും സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. കൃത്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. ഇത്രയും പരിചയ സമ്പന്നനായ ചെയര്‍മാന്റെ ഉപദേശവും മേല്‍നോട്ടവും പ്രതീക്ഷിച്ചെങ്കിലും ഒരു ദിവസം പോലും അദ്ദേഹം ലൊക്കേഷനില്‍ ഒന്ന് വന്നത് പോലുമില്ല.

2020ല്‍ സിനിമ സെന്‍സര്‍ ചെയ്യുകയും 2021ല്‍ പ്രിവ്യൂ നടത്തുകയും ചെയ്തു. സ്വന്തം സിനിമയുടെ പ്രിവ്യൂ നടക്കുമ്പോള്‍ സംസാരിക്കാനോ വേദിയില്‍ ഒന്ന് ഇരിക്കുവാനോ പോലുമുള്ള അവസരം നല്‍കിയില്ല. പ്രക്രിയയില്‍ ഉടനീളം പ്രശസ്ത അല്ലാത്ത എനിക്ക് കിട്ടിയ ഔദാര്യം ആണിതെന്ന് mr. ഷാജി എന്‍ കരുണ്‍ പറയുകയുണ്ടായി. സിനിമയുടെ റിലീസ് ഉടന്‍തന്നെ ഉണ്ടാകുമെന്ന് പല വട്ടം തീരുമാനിച്ചിട്ടും മാറ്റി വയ്ക്കപ്പെട്ടു. അതേ പറ്റി എന്നെ അറിയിച്ചിട്ടും ഇല്ല. പ്രൊമോഷനെ കുറിച്ച് പറയുമ്പോള്‍ അതിനു മികച്ച ടീമിനെ സജ്ജീകരിച്ചിട്ടുണ്ടെന്നു പറഞ്ഞു. ജിമെയില്‍ കമ്മ്യൂണിക്കേഷനില്‍ ഒരു ദിവസം ‘ hi sir’ എന്നു എഴുതിയത് തന്നെ Mr. ഷാജി എന്‍ കരുണിനെ ചൊടിപ്പിച്ചു.. എത്രത്തോളം egoist ആണെന്ന് തിരിച്ചറിഞ്ഞു.സിനിമ ചെയ്യുക എന്നത് അത്യാവശ്യം ആയതിനാല്‍ പല ബുദ്ധിമുട്ടുകളും നിശബ്ദം സഹിച്ചു.

ഫണ്ട് പലപ്പോഴും കൃത്യ സമയത്തു റിലീസ് ചെയ്തിരുന്നില്ല, അതു പോലെ തന്നെ പ്രതിഫലവും. നിരന്തരം പൈസയ്ക്കായി യാചിക്കേണ്ടി വന്നു.. ഇപ്പോഴും എന്റെ പേയ്മെന്റ് ബാക്കി ആണ്. ഫയലുകള്‍ പല മേശകളില്‍ എത്തി തീര്‍പ്പാക്കേണ്ട ചിട്ടപ്പടി ശൈലി സിനിമ ചിത്രീകരണത്തിന് സഹായകരം ആകില്ലല്ലോ. അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനെ റിലീസ് വൈകുന്ന കാര്യം ധരിപ്പിക്കുകയും അദ്ദേഹം md യെ വിളിച്ചു ഉടനടി റിലീസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.. അത് നടപ്പിലാക്കിയില്ല..(മന്ത്രി വിളിച്ചു പറഞ്ഞിട്ട് പോലും ) ഏറ്റവും അവസാനമായി 2022 സെപ്റ്റംബരില്‍ സിനിമ റിലീസ് ചെയ്യുമെന്നും ഈ കാലമൊക്കെയും മറ്റു ജോലികള്‍ ഏറ്റെടുക്കരുതെന്ന് പറയുകയും ചെയ്തു. എല്ലാ സജ്ജീകരണങ്ങളും ചെയ്തതിന് ശേഷം ഒരു ദിവസം ഡിവോഴ്‌സ് അല്ല നിഷിദ്ധോ ആണ് റിലീസ് ചെയ്യുന്നതെന്ന് ksfdc അറിയിച്ചു, കാരണം തിരക്കിയപ്പോള്‍ ചെയര്‍മാനോട് അന്വേഷിക്കാനാണ് പറഞ്ഞത്..പക്ഷെ എന്റെ ഇമെയിലുകള്‍ക്കൊന്നും ഒരു മറുപടിയും തന്നില്ല.

ഇന്നലെ 09/11/2022 Mr.ഷാജി എന്‍. കരുണിനെ നേരിട്ട് കണ്ടു സംസാരിച്ചപ്പോള്‍, നിഷിദ്ധോ ആണ് KSFDCയുടെ ആദ്യ സിനിമയെന്നും അതിന്റ theatre response അറിഞ്ഞിട്ട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്. മാത്രമല്ല ഗവണ്മെന്റ് സിനിമ ചിത്രീകരിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളു, റിലീസ് ചെയ്യാന്‍ പറഞ്ഞിട്ടില്ലായെന്നാണ് ധാര്‍ഷ്ട്യത്തോടെ നമ്മളൊക്കെ ഏറെ ബഹുമാനിക്കുന്ന ഈ വിശ്വപ്രസിദ്ധ സിനിമ സംവിധായകന്‍ നല്‍കിയ മറുപടി.. 62 പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ആയിട്ട് കൂടി, മാര്‍ക്കിന്റെയും മെറിറ്റിന്റെയും കാര്യം പറഞ്ഞു എന്റെ വര്‍ക്കിനെ ഇകഴ്ത്താന്‍ ആണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്.

25 ലക്ഷം പ്രൊമോഷന്‍ വകമാറ്റിയെങ്കിലും നിഷിദ്ധോയുടെ റിലീസ് പോലും ജനങ്ങളില്‍ എത്തിക്കാനുള്ള കൃത്യമായ പ്രൊമോഷന്‍ ഒന്നും നല്‍കിയിട്ടില്ല. ടീസറും ട്രെയിലറൂം ആധുനിക രീതിയില്‍ റീലീസ് ചെയ്തിട്ടില്ല. Ksfdc, ടിക്കറ്റുകള്‍ക്ക് taxfree ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടില്ല. പകരം KSFDC സ്റ്റാഫുകളോട് ടിക്കറ്റ് വിറ്റഴിക്കാനും സമ്മാനമായി വാഷിംഗ് മെഷീന്‍, ലോട്ടറി എന്നീ സമ്മാനപദ്ധതികള്‍ ഒരുക്കി സിനിമ വിജയിപ്പിക്കാനുള്ള outdated marketing strategy നടപ്പാക്കാന്‍ ശ്രമിക്കുകയാണ് KSFDC. നവമ്പറില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പറഞ്ഞ ott യെ കുറിച്ച് ഒരു അറിവും ഇല്ല.. ഇടതു പക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മഹത്തായ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികളാണ് ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്..

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ