അടുത്ത ജന്മത്തില്‍ ഷംന കാസിമിന്റെ മകനായി ജനിക്കണം..: സംവിധായകന്‍ മിഷ്‌കിന്‍

അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ മിഷ്‌കിന്‍. മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍ ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംവിധായകന്‍ സംസാരിച്ചത്.

തന്റെ സഹോദരന്‍ ആദിത്യയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറയുമ്പോഴാണ് ഡെവിളിലെ നായിക ഷംനാ കാസിമിനെ കുറിച്ചും മിഷ്‌കിന്‍ പരാമര്‍ശിച്ചത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് വിളിക്കാറുള്ളത്. പൂര്‍ണ അത്തരത്തില്‍ ഒരു അഭിനേത്രിയാണ്.

തന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില്‍ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം. പൂര്‍ണ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ല. തന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകുമെന്നും മിഷ്‌കിന്‍ വ്യക്തമാക്കി.

മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ട് കരയുന്ന ഷംനയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സിനിമയെ പ്രശംസിക്കുന്ന അധികം വാക്കുകള്‍ മിഷ്‌കിനില്‍ നിന്നും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 2ന് റിലീസ് ചെയ്യുന്ന ഡെവിള്‍ മിഷ്‌കിന്‍ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ്.

Latest Stories

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്