'ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം'; ഇര്‍ഷാദ് അലിയെയും സിനിമയെയും പരിഗണിക്കാത്തതിന് എതിരെ സംവിധായകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ആണ്ടാള്‍ എന്ന ചിത്രത്തെയും നായകനായ ഇര്‍ഷാദ് അലിയെയും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതു യുവജനനേതാവും സംവിധായകനുമായ എന്‍ അരുണ്‍. ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു. ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം എന്നും അരുണ്‍ പറയുന്നു.

കുറിപ്പ്:

ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത ആണ്ടാള്‍ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തില്‍ ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച ഇര്‍ഷാദ് അലിയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നു. ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു.

ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം ആ സിനിമയെയും അതില്‍ ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇര്‍ഷാദ് അലി എന്ന നടന്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യര്‍ത്ഥനയാണ് ജൂറിയോടുള്ളത്. 1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രിട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടു പോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രി സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു.

ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവര്‍ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.

ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. ജൂറിയോട് ഒരു അഭ്യര്‍ത്ഥന മാത്രം ദയവായി ആണ്ടാള്‍ കാണൂ. ഇത്തരം സിനിമകള്‍ എടുക്കുന്നത് കച്ചവടത്തിനല്ല, നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയാണ്. അവര്‍ക്കല്ലേ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം