'എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍ നിക്കാതെ, പാതി വെച്ച് പോയല്ലോ ശശിയേട്ടാ'

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ അനുസ്മരിച്ച് സംവിധായകന്‍ രാജു ചന്ദ്ര. ശശി അവസാനമായി അഭിനയിച്ച ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ സംവിധായകനാണ് രാജു. ശശി കലിംഗ പറഞ്ഞ രസകരമായ നര്‍മ്മകഥ തിരക്കഥയായി ചെയ്യാന്‍ ഇരിക്കുകയായിരുന്നുവെന്നും അത് എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍ നിക്കാതെ അദ്ദേഹം യാത്രയായെന്നും രാജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

രാജുവിന്റെ കുറിപ്പ്….

പാതി വെച്ച് പോയല്ലോ ശശിയേട്ടാ…
ഇന്ന് ഏപ്രില്‍ 7, 2020… കോഴിക്കോട്. രാവിലെമുതല്‍ കാണുന്ന കനത്ത മഴയാണ്… ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നല്‍ ശകലങ്ങള്‍, അത് കാതില്‍ മുഴങ്ങി.. നെഞ്ചില്‍ അലക്കുന്നു.

നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവപറമ്പുകളില്‍ സ്റ്റേജില്‍ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,
ആരാധനയോടെ കണ്ടു നിന്ന നാളുകള്‍.

ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്.. മാര്‍പാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേര്‍ത്ത് പറഞ്ഞ രസകരമായ നര്‍മകഥ, “താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം… ഉം… ” ദുബായില്‍ ജിമ്മി ഷൂട്ടിനിടക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടില്‍ ഡബ്ബിങ് വന്നപ്പോഴും ആവര്‍ത്തിച്ചു ആഗ്രഹം.

എഴുതി തീര്‍ത്താല്‍ വായിച്ചു കേള്‍ക്കാന്‍ നിക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ…
രാജു ചന്ദ്ര.
പ്രണാമം..

പാതി വെച്ച് പോയല്ലോ ശശിയേട്ടാ…

ഇന്ന് ഏപ്രിൽ 7, 2020… കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്……

Posted by Raju Chandra on Monday, 6 April 2020

Read more