ശ്രീധരന്‍ പിള്ളയെ ഇനി ഇഷ്ടമല്ല, അയാള്‍ മുജാഹിദിന്റെ അടിമ; രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സംവിധായകന്‍ രാമസിംഹന്‍. ശീധരന്‍ പിള്ള മുജാഹിദിന്റെ അടിമയാണ്, ഇന്നു മുതല്‍ അയാളോട് ഇഷ്ടമില്ല. ഹിന്ദുവിനെ ഒറ്റരുതെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് രാമസിംഹന്റെ വിമര്‍ശനം.

”ഞാന്‍ ഇവിടെയുണ്ട്, അമ്മയും എന്റെ കൂടെയുണ്ട്, ഉറപ്പിച്ചു പറയട്ടെ ശ്രീധരന്‍ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതല്‍ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്റെ അടിമയാണ്. ശ്രീധരന്‍ പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. ഹിന്ദുവിനെ ഒറ്റരുത്” എന്നാണ് സംവിധായകന്റെ കുറിപ്പ്.


കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ശ്രീധരന്‍പിള്ള പരിപാടിയില്‍ പങ്കെടുത്ത് പറയുകയും ചെയ്തിരുന്നു

ഗവര്‍ണറായ ശേഷം ആദ്യമായാണ് മുസ്ലിം സഹോദരങ്ങളുടെ ഒരു സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുന്നത്. അത് മുജാഹിദ് പ്രസ്ഥാനത്തിന്റെതായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.