മമ്മൂക്കയോട് കഥ പറഞ്ഞപ്പോള്‍ 'പ്രായമായിട്ടില്ല' എന്ന് പറഞ്ഞു, മമ്മൂക്ക എന്തുകൊണ്ട് മമ്മൂക്കയായി എന്ന് മനസ്സിലായ സിനിമയാണത്: രഞ്ജിത്ത് ശങ്കര്‍

എന്തുകൊണ്ട് മമ്മൂക്ക മമ്മൂക്കയായി എന്ന് മനസിലായ സിനിമയാണ് ‘വര്‍ഷം’ എന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. 2009ല്‍ ആണ് വര്‍ഷം സിനിമയുടെ കഥ മമ്മൂട്ടിയോട് പറയുന്നത്. അന്ന് തനിക്ക് പ്രായം ആയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് അഞ്ചു കൊല്ലം കഴിഞ്ഞതിന് ശേഷം ചിത്രം ഒരുക്കിയത് എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

2009ല്‍ ‘പാസഞ്ചര്‍’ സിനിമ കഴിഞ്ഞിട്ടാണ് താന്‍ മമ്മൂക്കയോട് വര്‍ഷത്തിന്റെ കഥ പറയുന്നത്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘എനിക്ക് പ്രായം ആയിട്ടില്ല, അഞ്ചു കൊല്ലം കഴിഞ്ഞ് ചെയ്യാം’ എന്ന്. താന്‍ അഞ്ചു കൊല്ലം കഴിഞ്ഞ് മമ്മൂക്കയുടെ അടുത്തേക്ക് പോയി. അപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്. താനും മമ്മൂക്കയും ചേര്‍ന്നാണ് വര്‍ഷം നിര്‍മ്മിച്ചത്. വേണു എന്ന് പേരുള്ള കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ല എന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ‘മിഥ്യ’ എന്ന സിനിമയില്‍ ആ പേരുണ്ടെന്ന് താന്‍ കണ്ടുപിടിച്ചു.

എന്തുകൊണ്ട് മമ്മൂക്ക മമ്മൂക്കയായി എന്ന് മനസിലായ സിനിമയാണത്. ചിത്രത്തിലെ ഒരു സീന്‍ മുഴുവന്‍ ഒരു ഷോട്ടിലാണ് മമ്മൂക്ക തീര്‍ത്തത്. വേണു എന്ന കഥാപാത്രം മമ്മൂക്ക പൂര്‍ണമായും ഉള്‍കൊണ്ട് ചെയുമ്പോള്‍ രണ്ടാമത് അതുപോലെ കിട്ടുമോ എന്ന ഒരു പരീക്ഷണത്തിന് തങ്ങള്‍ തയാറായില്ല.

താനും ക്യാമറമാന്‍ മനോജും ഒരു ടേക്കില്‍ തന്നെ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. 2014ല്‍ പുറത്തിറങ്ങിയ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശ ശരത്ത്, മംമ്ത മോഹന്‍ദാസ്, സുധീര്‍ കരമന, സജിത മഠത്തില്‍, സുനില്‍ സുഖദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം