'ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്, അദ്ദേഹം എനിക്കു വേണ്ടി മമ്മൂക്കയോട് സംസാരിച്ചു'

അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. താന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയാണെന്നും തന്റെ സിനിമാ പ്രവേശത്തിനായി മമ്മൂട്ടിയോട് അദ്ദേഹം നിരന്തരം സംസാരിച്ചെന്നും രഞ്ജിത്ത്് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രഞ്ജിത്തിന്റെ കുറിപ്പ്….

ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍, പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കന്‍ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി കഴിഞ്ഞ് രവിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു “ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ ? “ഞാന്‍ പറഞ്ഞു എനിക്കാരെയും സിനിമയില്‍ പരിചയമില്ല.”

മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്ക യോട് തുടര്‍ച്ചയായി സംസാരിച്ചു. അങ്ങിനെ ആദ്യമായി ഞാന്‍ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു. സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല. ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.” രഞ്ജിത്ത് കുറിച്ചു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!