നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

താന്‍ നിയമപരമായി വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി ‘പുഴു’ സംവിധായിക റത്തീന. കുറച്ച് പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്. ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്റെ കയ്യിലുണ്ട്. (വെബ്‌സൈറ്റിലും ലഭ്യമാണ്. JFM coturന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം)”

”ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല” എന്നാണ് റത്തീന കുറിച്ചിരിക്കുന്നത്. അതേസമയം, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ച ‘പുഴു’ എന്ന ചിത്രത്തിലൂടെയാണ് റത്തീന സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

നവ്യ നായരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’ ആണ് റത്തീനയുടെ അടുത്ത സംവിധാന സംരംഭം. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.

Read more