ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകൈയാണ്; രഞ്ജിത്തിന് എതിരെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍

മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് ലഭിക്കുന്നതു കൊണ്ടാണ് കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നതെന്ന നിര്‍മ്മാതാവ് എം. രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

കുറിച്ച് സാമാന്യ ബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ എന്നാണ് സംവിധായകന്‍  മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്. ചോദിക്കുന്നത്. താന്‍ കണ്ണൂരാണ് താമസമെങ്കിലും സിനിമ തുടങ്ങിയത് കാസര്‍ഗോഡ് നിന്നാണ്. കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിന് വേണ്ടി കാസര്‍ഗോഡ് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ല.

കുറച്ച് സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെയൊക്കെ പറയുമോ. സിനിമ ഒരു തൊഴില്‍ മേഖലയാണ്. രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് ഉത്തരം പറയേണ്ടവര്‍ മറ്റ് ജില്ലയിലുള്ളവരാണ്. കാസര്‍ഗോഡ് സിനിമ ഷൂട്ട് ചെയ്യാന്‍ വരുന്നത് ഈ ഉദ്ദേശം വച്ചാണോ എന്ന് ബാക്കിയുള്ളവരും പറയട്ടേ.

ചാക്കോച്ചനെ വച്ച് താന്‍ ചെയ്ത സിനിമ കാസര്‍ഗോഡാണ് ചിത്രീകരിച്ചത്. അങ്ങനെ ചെയ്താല്‍ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്. കാസര്‍ഗോഡ് ലഹരി വസ്തുക്കള്‍ ലഭ്യമാണെന്ന് രഞ്ജിത് പറയുന്നുണ്ട്.

രഞ്ജിത്തിന്റെ യൂണിറ്റുകളും അവിടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുണ്ടായിരിക്കും എന്നാണ് രതീഷ് പൊതുവാള്‍ പറയുന്നത്.