ബാദുഷ രണ്ടായിരം രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങി കൊടുക്ക് എന്ന് ആനന്ദ്, നിസ്സഹായന്റെ കണ്ണിലെ നനവ് അവന് മനസ്സിലായി: ആര്‍.എസ് വിമല്‍

എന്ന് നിന്റെ മൊയ്തീന്‍ സിനിമയ്ക്ക് ശേഷം വിക്രത്തെ നായകനാക്കി മഹാവീര്‍ കര്‍ണ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷയും ആനന്ദ് പയ്യന്നൂരുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

ആര്‍.എസ് വിമലിന്റെ കുറിപ്പ്:

ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥ..

വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചു സിനിമ ചെയ്യാന്‍ നടന്ന കാലം…. അറക്കല്‍ ബീവിയെക്കുറിച്ച് സിനിമ ചെയ്യാന്‍ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാന്‍ വയനാട്ടിലേക്കു പോയി… അവിടിരുന്നു സ്‌ക്രിപ്റ്റ് തീര്‍ത്തു.. പക്ഷെ പടം നടന്നില്ല.. തിരിച്ചു വീട്ടിലേക്കു പോകാന്‍ കാശില്ല.. ദിവസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്..

മകള്‍ക്കു എന്തെങ്കിലും കൊണ്ടു കൊടുക്കണം.. പക്ഷെ കാശില്ല.. ആദ്യം വിളിച്ചത് സുഹൃത്തും സഹോദരനുമായ ആനന്ദ് പയ്യന്നൂരിനെയാണ്.. അന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയ ആനന്ദ് കേരളത്തിന് പുറത്തായിരുന്നു.. കൊച്ചി വരെ പൊക്കൊളു.. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയ ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്.. കൊച്ചിയിലെത്തി ബാദുഷയെ കണ്ടു..

ഇന്നത്തേതിനേക്കള്‍ മെലിഞ്ഞിട്ടാണ് അന്ന് ബാദുഷ..2000 രൂപ തന്നു…ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു.. എന്തായാലും ആ സൗഹൃദം വലുതായി.. ഇപ്പോള്‍ അവര്‍ രണ്ടുപേരും നിര്‍മാതാക്കളും ഞാന്‍ സംവിധായനുമായി… എന്റെ ആദ്യ പടത്തിനു അഡ്വാന്‍സ് തന്നത് ആനന്ദ് ആയിരുന്നു…

പക്ഷെ അന്ന് അത് നടന്നില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്നലെ ഒരുമിച്ച് കണ്ടു.. ഓര്‍മ്മകള്‍ പങ്കുവെച്ചു.. സാക്ഷിയായി നിര്‍മാതാവ് ബി. രാകേഷും ഉണ്ടായിരുന്നു… സൗഹൃദങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹം ജീവിതത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയാണെന്നു ഒരിക്കല്‍ക്കൂടി ഓര്‍ക്കുന്നു…

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍