'കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാംവര്‍ഷം വരെ ഞാന്‍ എസ്.എഫ്‌.ഐ ആയിരുന്നു. പിന്നെ നിര്‍ത്തി'; രാമലീലയിലെ രാഷ്ട്രീയം പറഞ്ഞ് സച്ചി

ദിലീപിന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് രാമലീല. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ബോക്സോഫീല്‍ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ ഇറങ്ങിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ ഒന്നായാണ് രാമലീലയെ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രാഷ്ട്രീയം തന്‍റെ രാഷ്ട്രീയമാണോ എന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് സച്ചി.

“രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ആ സിനിമയിലെ ചില ഡയലോഗുകള്‍ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിര്‍ത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. ഞാന്‍ ഒരു ഇടതുവിമര്‍ശകനൊന്നുമല്ല. ഇപ്പോള്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അവരോട് യോജിപ്പുണ്ട്. അതുപോലെ ചില കാര്യങ്ങളില്‍ രൂക്ഷവിമര്‍ശനവുമുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ ഒരു രണ്ടാംവര്‍ഷം വരെ ഞാന്‍ എസ്എഫ്‌ഐ ആയിരുന്നു. പിന്നെ നിര്‍ത്തി. ലോ കോളജില്‍ പോലും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ല.”

“ഈ രാമലീല സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയം പറയുന്ന ഒരു സിനിമ ആയിരുന്നില്ല ആദ്യം. ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു.ഇതിനായി ഞാന്‍ 25 ദിവസം ഡല്‍ഹിയില്‍ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറുന്നത്. ബിജെപിയും മോദിയും അധികാരത്തില്‍ വന്നു എല്ലാം ആകെ മാറി. പിന്നീടാണ് രാമലീല കേരള രാഷ്ട്രീയത്തിലേക്ക് മാറ്റുന്നത്.” മനോരമയുടെ നേരെ ചൊവ്വേയില്‍ സച്ചി പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ