"മമ്മൂട്ടി മോഹന്‍ലാലിനോട് ''എടാ മരമണ്ടാ നിനക്ക് പോയി ചത്തൂടെ'' എന്ന് പറഞ്ഞു, ആ ഒരൊറ്റക്കാരണം, പടം പൊട്ടി"

മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ തുടങ്ങുന്ന ചില ചെറിയ വാക്കുതര്‍ക്കങ്ങള്‍ വളര്‍ന്ന് പിന്നീട് പല സിനിമകളുടെയും പരാജയങ്ങളിലേക്ക് പോലും വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പഴയകാല അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ചക്കരയുമ്മ സാജന്‍.

തിയേറ്ററുകളിലെ ഓപ്പറേറ്റര്‍മാരോട് പടം ഓടുന്നതിനെ പറ്റി ചോദിച്ചാല്‍ അവര്‍ പല കാരണങ്ങള്‍ പറയുമെന്നും ചില സീനുകള്‍ കാരണമാണ് തിയേറ്ററില്‍ ജനം ഇളകിമറിഞ്ഞതെന്നും പടം ഓടിയതെന്നുമൊക്കെ അവര്‍ പറയുമെന്നും സാജന്‍ പറയുന്നു.

‘മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു സിനിമയില്‍ മമ്മൂട്ടി മോഹന്‍ലാലിനോട് ”എടാ മരമണ്ടാ നിനക്ക് പോയി ചത്തൂടെ” എന്ന് പറഞ്ഞു. ആ ഒറ്റ കാരണം കൊണ്ട് സിനിമ ഓടിയില്ലെന്ന് തിയേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാലിനെ എടാ എന്ന് വിളിക്കുന്നത് ഫാന്‍സിന് ഇഷ്ടപ്പെടില്ലല്ലോ.’

സിനിമ നന്നായി ഓടുന്നതിന് കാരണം അതിലെ നായകന്മാരാണ്. നായകന്മാര്‍ അഭിനയിക്കുന്ന എല്ലാ പടങ്ങളും ഓടിക്കൊള്ളണമെന്നും ഇല്ല. പുതുമുഖങ്ങള്‍ അഭിനയിച്ച നിരവധി സിനിമകള്‍ ഓടിയിട്ടുമുണ്ട്. മുമ്പ് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ചെമ്പരത്തി’യില്‍ മുഴുവന്‍ പുതുമുഖങ്ങളായിരുന്നു.

ആ സിനിമ സൂപ്പര്‍ ഹിറ്റായി. ഈയിടെ ഇറങ്ങിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ചാക്കോച്ചന്‍ മാത്രമേയുള്ളൂ അറിയപ്പെടുന്ന നടന്‍. ബാക്കി എല്ലാവരും പുതിയ ആളുകളാണ്. ആ പടം സൂപ്പറായിട്ട് ഓടി, ശ്രീനിവായന്‍ തന്നോട് പറഞ്ഞതായി സാജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!