മമ്മൂട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ നോക്കിയിട്ട് നടന്നില്ല, ഒടുവില്‍ സ്വാമി തന്നെ വരേണ്ടി വന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സിനിമ അനുഭവം പങ്കുവെച്ചിരിക്കുകയാണ്  സംവിധായകന്‍ സാജന്‍. പുതുമുഖ സംവിധായകനായിരുന്ന തനിക്ക് മമ്മൂക്ക ഡേറ്റ് നല്‍കിയതിനെ കുറിച്ചും അദ്ദേഹത്തിന് വേണ്ടി എസ്എന്‍ സ്വാമിയെ കൊണ്ട് സീന്‍ മാറ്റി എഴുതിപ്പിച്ചതിനെ കുറിച്ചുമാണ് സംവിധായകന്‍ പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌നേഹമുള്ള സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ഇത് എസ്എന്‍ സ്വാമിയാണ് സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത്. എന്നാല്‍ ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ഒരു കല്ലുകടി വന്നു. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. അപ്പോള്‍ എനിക്ക് മനസ്സിലായി ഇനി ഞാന്‍ പറഞ്ഞിട്ടും കാര്യമില്ലെന്ന് . ഉടന്‍ തന്നെ ഞാന്‍ എസ് എന്‍ സ്വാമിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേയ്ക്ക് എത്തി.

അദ്ദേഹം സീനില്‍ ചെറിയൊരു മാറ്റം വരുത്തി. പിന്നീട് മമ്മൂട്ടി അഭിനയിച്ചു. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഒരാളെ വെറുപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം വ്യത്യസ്ത്യമായി പെരുമാറിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ മമ്മൂട്ടി പറഞ്ഞതിലും ചെറിയൊരു ശരിയുണ്ടായിരുന്നു. എസ് എന്‍ സ്വാമി അത് മാറ്റി എഴുതി തന്നു.

ഈ സീനുമായി ബന്ധപ്പെട്ട് അന്ന് ഞാന്‍ മമ്മൂട്ടിയോട് അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചാല്‍ ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ മുഷിയും. സിനിമയിലെ പ്രധാന നായകനും സംവിധായകനും തമ്മില്‍ പ്രശ്‌നമായാല്‍ പ്രൊജക്ട് മുന്നോട്ട് പോകില്ല. ഞാനോ നീയോ എന്നൊരു ഈഗോ ഉണ്ടാകും. എനിക്ക് തോറ്റു കൊടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ആദ്യ ചിത്രമായ ചക്കരയുമ്മയില്‍ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. അതൊക്കെ നമ്മള്‍ ആലോചിക്കണമെന്നും പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ പറയുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്