'99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം'; വ്യാജ പതിപ്പുകള്‍ക്ക് എതിരെ സംവിധായകന്‍ സജിന്‍ ബാബു

“ബിരിയാണി” ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു. ഈ ബുധനാഴ്ചയാണ് കേവ് ഇന്ത്യ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസായത്. വ്യാജ പതിപ്പ് കാണാതെ കേവ് വഴി തന്നെ സിനിമ കാണണമെന്നും അതിനായി മുടക്കാന്‍ പണമില്ലാത്തവര്‍ തനിക്ക് മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരുമെന്നും സജിന്‍ ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്”” എന്നാണ് സജിന്റെ കുറിപ്പ്.

മാര്‍ച്ച് 26ന് ആയിരുന്നു ബിരിയാണിയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തില്‍ സെക്ഷ്വല്‍ സീനുകള്‍ കൂടുതല്‍ ആയതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കോഴിക്കോട് ആശിര്‍വാദ് തിയേറ്റര്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കനി കുസൃതിക്ക് ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!