മോഹന്‍ലാല്‍ വിളിച്ചോ എന്ന ചോദ്യത്തിന് ''വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മറുപടി: ശാന്തി വിള ദിനേശ്

ചെറുതും വലുതുമായ 600 ല്‍ അധികം സിനിമകളിലൂടെ മികച്ച ധാരാളം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാവാണ് ടി പി മാധവന്‍. അദ്ദേഹം ഇന്ന് പത്താനപുരത്തെ ഗാന്ധിഭവനിലാണുള്ളത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ പുതിയ വീഡിയോയാണ്. ടിപി മാധവനെ കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്റെ മനസ്സിലുളള വിഷമത്തെക്കുറിച്ചുമായിരുന്നു അദ്ദേഹം തന്റെ യൂട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെ് വെളിപ്പെടുത്തിയത്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ

ഗാന്ധിഭവന്റെ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴാണ് മാധവന്‍ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കണ്ട മാധവേട്ടനെ ആയിരുന്നില്ല അന്ന് ഞാന്‍ കണ്ടത്. അല്‍പം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓര്‍മക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നു.

അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാന്‍ ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.മോഹന്‍ലാലിനെ കാണാനും മാധവന്‍ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് നേരത്തെ വീഡിയോയില്‍ പറയുകയും ചെയ്തിരുന്നു. ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്‌തോ എന്നും അദ്ദേഹത്തിനോട് തിരക്കി. എന്നാല്‍ ആരും വന്നില്ലെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്.

ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും ഞാന്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. ”വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് ഒരു പരാതിയുമില്ലെന്ന്” അദ്ദേഹം പറഞ്ഞു.

Read more

മോഹന്‍ലാലിനോട് ഈ ആവശ്യം പറയണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറഞ്ഞുണ്ട്. മോഹന്‍ലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാള്‍ ഗാന്ധി ഭവനില്‍ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.