ലാലേട്ടനുമായി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് നാലു തവണയെങ്കിലും ശ്രമിച്ചിട്ടുണ്ട്: സ്വപ്‌ന ചിത്രത്തെ കുറിച്ച് ഷാഫി

ഹിറ്റുകളുടെ സഹയാത്രികനാണ് സംവിധായകന്‍ ഷാഫി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങള്‍ സൃഷ്ടിച്ചത് ഷാഫിയായിരിക്കും. വണ്‍മാന്‍ഷോ, കല്ല്യാണരാമന്‍, പുലിവാല്‍ കല്ല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് എല്ലാം വിജയം. എന്നാല്‍ ഷാഫില്‍ നിന്നും ഒരു മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ തന്റെയും സ്വപ്‌നമായ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാഫി.

“മമ്മൂക്കയായിട്ട് മൂന്ന് നാല് സിനിമകള്‍ ചെയ്യുന്നതിനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ദിലീപായിട്ടും പൃഥ്വിരാജായിട്ടും ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ എല്ലായിടത്തു നിന്നും ഉയരുന്ന ചോദ്യമാണ് ലാലേട്ടനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുക എന്നത്. ലാലേട്ടനുമായി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു നാല് പ്രവിശ്യമെങ്കിലും ശ്രമിച്ചിട്ടുണ്ട്. പല കാരമങ്ങളാല്‍ അത് നടക്കാതെ പോയി. ഇപ്പഴും ശ്രമിക്കുകയാണ്. പല കഥകളും പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതില്‍ ഏതേലുമൊരു കഥ ലാലേട്ടന് ഓക്കെയായാല്‍ ഉറപ്പായിട്ടും ചെയ്യും. ചെയ്യണമെന്ന വലിയ ആഗ്രഹമുണ്ട് അതിനാല്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഷാഫി പറഞ്ഞു.

ബിജു മേനോനെ നായകനാക്കിയാണ് ഷാഫിയുടെ പുതിയ ചിത്രം. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അതോടൊപ്പം ദശമൂലം ദാമുവിന്റെയും വര്‍ക്കുകല്‍ നടക്കുന്നുണ്ടെന്നും ഷാഫി പറയുന്നു. ഏത് സ്‌ക്രിപ്റ്റ് ആദ്യം തീരുന്നോ അത് ആദ്യം ചെയ്യുമെന്ന് ഷാഫി വ്യക്തമാക്കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു