മായാവിയുടെ കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്നത് പേടിയോടെ: കാരണം വെളിപ്പെടുത്തി ഷാഫി

ഷാഫിയുടെ സംവിധായത്തില്‍ മമ്മൂട്ടി നായകനായി 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ഇരുട്ടടിക്കാരാനായ മഹി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. മായാവിയുടെ കഥ പറയാന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്നത് പേടിയോടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാഫി. അതിനുള്ള കാരണവും ഷാഫി പറയുന്നു.

“ആന്റോ ജോസഫ് ആണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് മായാവിയുടെ കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന്. “ഇരുട്ട് അടി സര്‍വീസ്”, ഐ.എ.എസ്” എന്നൊക്കെ പറഞ്ഞു പുതിയ രീതിയിലുള്ള അവതരണമാണ് നടത്തിയത്. മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു.”

“കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്, പ്രേക്ഷകര്‍ക്ക് മുന്നില്‍ അയാളൊരു ഹീറോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചു നിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതം മൂളി.” മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഷാഫി പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്