ചിത്രത്തിന്റെ പേര് 'കടുവ' എന്നായത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു സീൻ ചേർത്ത്.....; ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് കടുവ. നിരവധി വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയർന്ന് വന്നിരുന്നെങ്കിലും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രം ഹിറ്റായതിനു പിന്നാലെ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്
ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യങ്ങളെപ്പറ്റി പറഞ്ഞത്.

ചിത്രം റീലിസായതിനു പിന്നാലെ സിനിമയിൽ നായകൻ പറന്നടിക്കുന്ന സീനും വെെറലായി മാറിയിരുന്നു. അങ്ങനെ ഒരു സീൻ ചിത്രത്തിൽ ഉൾപ്പെടുത്താനുണ്ടായ കാരണം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ചിത്രത്തിന്റെ പേര് കടുവ എന്നായത് കൊണ്ട് തന്നെയാണന്നാണ് അദ്ദേഹം മറുപടി നൽകിയത്. അങ്ങനെ ചാടി ഇടിക്കുന്ന ഒരു സീൻ വേണമെന്നത് ആദ്യമേ നിർബന്ധമായിരുന്നു അങ്ങനെയാണ് ആ സീൻ എടുത്തത്. അത് സൂപ്പർ ഹിറഅറായി മാറുകയും ചെയ്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാർക്കും സന്തോഷമുണ്ട്. ഇങ്ങനെയൊരു പടം തന്നതിന് നന്ദി എന്ന് വരെ പറഞ്ഞിട്ടുണ്ട്. ആളുകൾ കാത്തിരുന്ന ഒരു പടമായിരുന്നു ഇതെന്ന് ഫീൽ ചെയ്യുന്നുണ്ട്. വേറെ അവകാശവാദം ഒന്നുമില്ല. മാസിനുവേണ്ടി എടുത്ത് പടമാണ് ഇത്.

Read more

തിയേറ്ററിൽ ഓളമുണ്ടാക്കുക, അവിടെ ഒരു രണ്ട് മണിക്കൂർ വന്നിരിക്കുക, സന്തോഷമായി പോവുക അത്രയേ ഉള്ളൂ. വീട്ടിലേക്ക് കൊണ്ടുപോകാൻ ഒന്നും കൊടുത്തുവിടുന്നില്ല ആ സിനിമയിലെന്നും’ ഷാജി കൈലാസ് കൂട്ടിച്ചേർത്തു.