ഈ സിനിമ ഞാന്‍ എടുക്കണമെന്ന് എല്ലാവരും പറയുന്നു..; സിപിഎം എംപിയുടെ നോവല്‍ സിനിമയാക്കാന്‍ ഒരുങ്ങി ശങ്കര്‍

സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത് എങ്കിലും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നടത്തുകയാണ് ‘ഇന്ത്യന്‍ 2’. ഓപ്പണിങ് ദിനത്തില്‍ 26 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യന്‍ 2വിന് പിന്നാലെ രാം ചരണിനെ നായകനാക്കി ഒരുക്കുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രമാണ് ശങ്കറിന്റെതായി തിയേറ്ററില്‍ എത്താന്‍ പോകുന്നത്. ഇതിന് ശേഷം ‘ഇന്ത്യന്‍ 3’യും ശങ്കര്‍ ഒരുക്കും.

ആ ചിത്രവും പൂര്‍ത്തിയാകുന്നതോടെ ശങ്കര്‍ ഇനിയൊരു ചരിത്ര സിനിമ ഒരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരനും സിപിഐഎം എംപിയുമായ സു വെങ്കിടേശന്റെ നോവല്‍ ‘വേല്‍പാരി’ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ശങ്കര്‍. ഒരു അഭിമുഖത്തിനിടെയാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2000 കൊല്ലം മുമ്പുള്ള തമിഴ്‌നാട്ടിനെ കുറിച്ചാണ് വേല്‍പാരി പറയുന്നത്. സംഗ കാലത്തിന്റെ അവസാനം തമിഴകത്തെ പരമ്പു എന്ന നാട് വാണ ഭരണാധികാരി പാരി വല്ലാലിന്റെ കഥയും പോരാട്ടവുമാണ് നോവല്‍ പറയുന്നത്. തമിഴ് നാടോടിപ്പാട്ടുകളില്‍ നിന്നാണ് സു വെങ്കിടേശന്‍ ഈ നോവല്‍ രചിച്ചത്.

”ഞാന്‍ എടുത്താല്‍ നന്നാകും എന്ന് പലരും പറഞ്ഞ നോവലാണ് വേല്‍പാരി. എന്നാല്‍ എനിക്ക് അത് വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഒന്നോ രണ്ടോ പേജ് വായിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് ഏറെ സമയം കിട്ടിയപ്പോള്‍ വായന വീണ്ടും തുടങ്ങി. ഒരോ പേജ് കഴിയും തോറും ഇമേജ് എനിക്ക് ലഭിച്ചു തുടങ്ങി.”

”എന്നെ ഏറെ ആകര്‍ഷിച്ചു. നോവല്‍ തീര്‍ന്നപ്പോള്‍ ഞാന്‍ സു വെങ്കിടേഷിനെ വിളിച്ച് അതിന്റെ അവകാശം വാങ്ങി. മൂന്ന് ഭാഗങ്ങളാക്കിയുള്ള അതിന്റെ തിരക്കഥ ഞാന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. വലിയ ചിത്രമായതിനാല്‍ കൊറോണ കഴിഞ്ഞയുടന്‍ അത് ആരംഭിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. എന്നാല്‍ അത് വരും” എന്നാണ് ശങ്കര്‍ പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി