'രവിയ്ക്ക് കരിയറിലെ മികച്ച വേഷം നല്‍കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്'

അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ സിബി മലയില്‍. താന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ രവിയ്ക്ക് കരിയറിലെ മികച്ച വേഷം നല്‍കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വളരെ സങ്കടമുണ്ടാക്കുന്നതാണെന്നും സിബി മലയില്‍ പറഞ്ഞു.

“നാടകാചാര്യന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ മകന്‍ എന്ന നിലയിലാണ് രവിയെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്ന കാലത്താണ് സാഗരം സാക്ഷിയിലേക്ക് ഞാന്‍ അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുന്നത്. രവിക്ക് വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ആ ചിത്രത്തില്‍. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷം അതായിരുന്നു എന്നാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തു.”

“വ്യക്തിപരമായി പറയുകയാണെങ്കില്‍ അദ്ദേഹം മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു. വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് രവി പറയാറുണ്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതുകൊണ്ടായിരിക്കണം, ജന്മനാ ഒരുപാട് കഴിവുകളുള്ള വ്യക്തിയായിരുന്നു രവി. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടാക്കുന്നതാണ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

Latest Stories

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം