'പുലിമുരുകനും ലൂസിഫറുമൊക്കെ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ ഇന്‍ഡസ്ട്രിയ്ക്ക് നാശം'

സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടുമെന്നും അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു.

“ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ സിനിമകള്‍ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക.”

“തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ