ബിഗ് ബ്രദറിന് നേരെ നടന്നത് മുന്‍കൂട്ടി തീരുമാനിച്ച സൈബര്‍ ആക്രമണം, ഹിന്ദി പതിപ്പ് ഹിറ്റായതോടെ അവിടെ പോയും ചീത്തവിളി: സിദ്ദിഖ്

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലെത്തിയ “ബിഗ് ബ്രദര്‍” സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു. റിലീസ് സമയത്ത് സിനിമയ്ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണമാണ് പരാജയത്തിന് കാരണമായത് എന്നാണ് സംവിധായകന്‍ സിദ്ദിഖ് പറയുന്നത്. സിനിമ തിയറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ ആളുകള്‍ക്കു പോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.

സത്യത്തില്‍ ബിഗ് ബ്രദറിന് സാമ്പത്തികമായി നഷ്ടമുണ്ടാകാന്‍ കാരണം ഇവിടെയുള്ള സൈബര്‍ ആക്രമികളാണ്. മാത്രമല്ല, ബിഗ് ബ്രദര്‍ ഹിന്ദി യുട്യൂബ് റിലീസ് വലിയ ഹിറ്റായിരുന്നു. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതു കൊണ്ട് ഇപ്പോള്‍ അവിടെ പോയി അവരെ ചീത്ത വിളിക്കുകയാണ് ഇവരെന്നും സിദ്ദിഖ് പറയുന്നു.

നേപ്പാളിലൊക്കെ യുട്യൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദര്‍. സിനിമ റിലീസ് സമയത്ത് ഇതിന്റെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് എത്തി, കണ്ടതിന് ശേഷം ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തി തങ്ങള്‍ പ്രതീക്ഷിച്ച തുകയ്ക്കു തന്നെ വില്‍ക്കുകയും ചെയ്തു.

സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്റെ സഹായം നിര്‍മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ് ഇപ്പോള്‍. സിനിമയെ ചീത്ത പറയാന്‍ വരുന്നവര്‍ക്കൊന്നും കൃത്യമായ ഐഡന്റിറ്റി ഉള്ളവരല്ല. ഇത്തരക്കാര്‍ മലയാള സിനിമയെ ഉന്മൂലനം ചെയ്യുമെന്നും സിദ്ദിഖ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?