മോഹന്‍ലാലിന്റെ സൂപ്പര്‍ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത സിനിമയായിരിക്കും ബിഗ് ബ്രദര്‍: സിദ്ദിഖ്

“ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത സിനിമയായിരിക്കും ബിഗ് ബ്രദര്‍ എന്നാണ് സിദ്ദിഖ് പറയുന്നത്.

“ലോക വ്യാപകമായി മലയാള സിനിമയുടെ മാര്‍ക്കറ്റ് വാല്യു വര്‍ദ്ധിപ്പിച്ചതില്‍ മോഹന്‍ലാല്‍ എന്ന താരത്തിന് വലിയ പങ്കുണ്ട്. ലാലിനെ സാധാരണക്കാരനായി കാണാനാണ് ഇഷ്ടപ്പെടുന്നത് എന്ന് പലരും പറയുമെങ്കിലും സത്യമല്ല. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹീറോ ഇമേജിന് കോട്ടം തട്ടാത്ത സിനിമയായിരിക്കും ബിഗ് ബ്രദര്‍. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ലാല്‍ മാനറിസങ്ങളെല്ലാം ബിഗ് ബ്രദറിലുണ്ടാകും.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?