കേരളത്തില്‍ നിന്നും വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്, അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്: ശിവ

കേരളത്തില്‍ നിന്നും ‘കങ്കുവ’യ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ ശിവ. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴാണ് ശിവ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോഴാണ് തനിക്ക് പൂര്‍ണ തൃപ്തിയായത് എന്നും ശിവ പറഞ്ഞു.

”അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്” എന്നാണ് ശിവയുടെ വാക്കുകള്‍.

അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണ് എന്നാണ് ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്.

സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ ദുരന്തത്തിന് മറ്റൊരു പേര് കങ്കുവ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ