അക്ഷയ് കുമാര്‍ വിളിച്ച് മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ എന്ന് പറഞ്ഞു: സുകുമാര്‍

സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്.

പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം കിട്ടുകയാണെങ്കില്‍ ഹിന്ദി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഹിന്ദി സിനിമകളില്‍ നിന്നും ഒരുപാട് പ്രചോദനം കിട്ടിയിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് ആന്ധ്രാ പ്രദേശിലെ ഗ്രാമങ്ങളില്‍ നല്ല റീച്ച് കിട്ടാറുണ്ട്. ഒരു ദിവസം സിനിമ സെറ്റിലിരിക്കെ അക്ഷയ് കുമാര്‍ തന്നെ വിളിച്ചു. എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. ‘മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ’ എന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ശരിയായ ഒരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യും. ബോളിവുഡില്‍ നിന്നും ഇന്ന താരത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ വിചാരിക്കുന്നില്ല. കാരണം തിരക്കഥയാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്.

എന്നാല്‍ തീര്‍ച്ചയായും അക്ഷയ് കുമാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സുകുമാര്‍ പറയുന്നത്. അതേസമയം, ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്.

പുഷ്പ ദ റൈസ് എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം പുഷ്പയും ഷെഖാവത്തും തമ്മിലുള്ള സംഘര്‍ഷം തന്നെയായിരിക്കുമെന്ന് സുകുമാര്‍ പറഞ്ഞിരുന്നു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍