ആദ്യ പരസ്യം ഇന്നസെന്റിലൂടെ, ഒടിയനിലെ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു: വി.എ ശ്രീകുമാര്‍

ഇന്നസെന്റ് തനിക്ക് ഗുരുസ്ഥാനത്താണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഒടിയനില്‍ മാഷായി അദ്ദേഹം നല്‍കിയ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു. അദ്ദേഹം ഇല്ല എന്നത് വ്യക്തിപരമായി വലിയ നഷ്ടമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് മനസില്‍ കൂടുതലും ഉള്ളത് എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്റെ കുറിപ്പ്:

ആദ്യം ഒരു പരസ്യ ചിത്രം ചിത്രീകരിക്കുന്നത് ഇന്നസെന്റിലൂടെയാണ്. എനിക്ക് ഗുരുസ്ഥാനത്താണ്. എന്തുകൊണ്ട് നീണ്ടകാലം അമ്മയുടെ പ്രസിഡന്റായി അദ്ദേഹം നയിച്ചു എന്നതിന്, അദ്ദേഹം നായകനായിരുന്നു എന്നതാണ് ഉത്തരം. തീരുമാനങ്ങള്‍ എടുക്കുന്നത് അത്രമേല്‍ ആഴത്തില്‍ നിന്നാണ് എന്നതാണ്. ഇന്നസെന്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍, സീരിയസായ ആ വാക്കുകളാണ് കൂടുതലും ഓര്‍മ്മയിലുള്ളത്.

പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം ഉള്ളിലേക്ക് തന്ന വാചകങ്ങള്‍. കൈ പിടിക്കുന്നതായിരുന്നു അതെല്ലാം. ഒടിയനില്‍ മാഷായി അദ്ദേഹം നല്‍കിയ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു. അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടമാണ് വ്യക്തിപരമായി. അദ്ദേഹം പറഞ്ഞത്, ഉള്ളില്‍ ഒരു ദീപമായി എന്നും ഉണ്ടാകും. പ്രണാമം സര്‍…

Read more