കൊടുംകാട്ടിലെ മദയാന; മമ്മൂട്ടിയെയും 'ഭ്രമയുഗ'ത്തെയും പ്രശംസിച്ച് സംവിധായകൻ വസന്ത ബാലൻ

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മലയാള സിനിമയിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. കണ്ടുശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായി ചിത്രം വലിയ ആഖ്യാനം കൊണ്ടും ദൃശ്യമികവ് കൊണ്ടും വേറിട്ടു നിൽക്കുന്നു.

ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി എന്നീ സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത തമിഴ് സംവിധായകൻ വസന്ത ബാലൻ ഭ്രമയുഗത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനമാണ് ഭ്രമയുഗത്തിലേത് എന്നാണ് വസന്ത ബാലൻ പറയുന്നത്.

“ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു.” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വസന്ത ബാലൻ പറയുന്നത്.

Read more

മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരുടെ ചിത്രത്തിലെ പ്രകടനത്തിനും നിരവധി പ്രശംസകൾ ലഭിക്കുന്നുണ്ട്.