കലാഭവന്‍ മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഓര്‍ത്തു പോകുന്നു.. സത്യഭാമട്ടീച്ചറേ ഇത് കൂടിപ്പോയി: വിനയന്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കനത്ത പ്രതിഷേധം. സത്യഭാമയ്ക്കതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. കലാഭവന്‍മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ് എന്നാണ് വിനയന്‍ പറയുന്നത്. ഇതിനൊപ്പം കലാഭവന്‍മണി തന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഓര്‍ത്തു പോകുന്നു എന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

വിനയന്റെ വാക്കുകള്‍:

കലാഭവന്‍മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ് ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു..

സത്യഭാമട്ടീച്ചറേ..ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു.. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തെ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും. അസുരന്മാരെ മോഹിപ്പിച്ച് കീഴ്‌പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.

പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്. അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്.. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍ മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു.. രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?

പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട് – ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടുത്ത് പശ്ചാത്താപത്തോടെ അവന്റെ അടുത്ത് നൂറു സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നു. ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസിന്റെ വലുപ്പമെങ്കിലും. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. അതല്ലെങ്കില്‍ സാസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും.

Latest Stories

ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി

'പിഎസ്‍സി കള്ളത്തരം കാണിക്കരുത്'; കേരള പിഎസ്‍സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

എംബാപ്പയ്ക്ക് ഗോൾ അടിക്കാൻ പാടാണ്, അതെന്താ ആരും മനസിലാകാത്തത്"; പിന്തുണച്ച് മുൻ ഫ്രഞ്ച് ഇതിഹാസം

ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോൽവി ഉണർത്തും, ഇന്ത്യയെ സൂക്ഷിക്കണം എന്ന് ജോഷ് ഹേസിൽവുഡ്; ഒപ്പം പറഞ്ഞത് മറ്റൊരു പ്രധാന സൂചനയും

അച്ചടക്ക ലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

ഞാൻ എയറിലാണ്! 'ഫോൺ വിളിക്കാൻ പാടില്ലായിരുന്നു, സംഭവിച്ചു പോയി'; 'പണി' വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു

തൂക്കിയെടുത്ത് പുറത്ത് കളയുക, ഓസ്‌ട്രേലിയക്ക് എതിരെ ഒരൊറ്റ മത്സരത്തിൽ പോലും ഇറക്കരുത്; സൂപ്പർ താരത്തിനെതിരെ സുനിൽ ഗവാസ്‌കർ

ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

'ക്രിക്കറ്റ് ദൈവത്തിന്റെ കണ്ണുകൾ നനയിച്ച രാജാവിന്റെ ജന്മദിനം'; വിരാട് കിംഗ് കോഹ്ലി

'ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ'; വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും?