സിനിമാ ജീവിതത്തില്‍ ഇതാദ്യം, അതുകൊണ്ട് ചലച്ചിത്ര ബുദ്ധിജീവികള്‍ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ല: വിനയന്‍

‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോഴും വിജയം ആഘോഷിക്കപ്പെടുകയാണെന്ന് സംവിധായകന്‍ വിനയന്‍. ആദ്യമായാണ് തന്റെ ഒരു സിനിമ ഇത്രയും ജനകീയമായി കേരളത്തില്‍ പലയിടങ്ങളിലും ആഘോഷിക്കപ്പെടുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം പത്തൊമ്പതാമത്തെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുകയാണ് എന്നാണ് വിനയന്‍ പറയുന്നത്.

”ഒരു സിനിമയുടെ വിജയം ഇത്രയും ജനകീയമായി കേരളത്തില്‍ പലയിടങ്ങളിലും ആഘോഷിക്കപ്പെടുക എന്നത് എന്റെ ചലച്ചിത്ര ജീവിതത്തില്‍ ആദ്യമാണ്. ഈ ചലച്ചിത്രത്തിന്റെ പ്രമേയവും മേക്കിംഗും ഒക്കെ ആയിരിക്കാം അതിനു കാരണം. ഈ സിനിമ റിലീസ് ചെയ്തതിനു ശേഷം പത്തൊമ്പതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്ന് പങ്കെടുക്കുന്നത്.”

”നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികള്‍ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ല. ഏതായാലും ഒരു സിനിമയെ ഇത്രയേറെ മനസിലേറ്റാനും അഭിനന്ദിക്കാനും മനസ് കാണിച്ച പ്രിയപ്പെട്ടവര്‍ക്കു നന്ദി” എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ സിജു വിത്സന്‍ ആണ് നായകനായി എത്തിയത്. കയാദു ലോഹര്‍ അവതരിപ്പിച്ച നങ്ങേലി എന്ന കഥാപാത്രവും സിജു വില്‍സന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി