എങ്കിൽ  ലക്ഷക്കണക്കിന് വരുന്ന ആരാധകർ എന്നെ കുനിച്ച് നിർത്തി ഇടിക്കും;  പുലിമുരുകൻ’ പരാജയപ്പെട്ടാൽ താൻ അഭിനയം നിർത്തുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നുവെന്ന് വൈശാഖ്

‘പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച്  സംവിധായകൻ വൈശാഖ്. സിനിമ പരാജയപ്പെട്ടാൽ താൻ സംവിധാന പണി നിർത്തുമെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ എന്ന നടൻ അഭിനയവും അവസാനിപ്പിക്കുമെന്ന് പറഞ്ഞത് തനിക്ക് വലിയ ഷോക്കായിപ്പോയെന്നും ഒരു അഭിമുഖ പരിപടിയിൽ സംസാരിക്കവേ വൈശാഖ് പങ്കുവയ്ക്കുന്നു

“പുലിമുരുകൻ ചെയ്യുമ്പോൾ വിശ്രമവേളയിൽ പാറപ്പുറത്ത് ഞാനും ലാലേട്ടനും കൂടി ആകാശം നോക്കി കിടക്കുകയാണ്. ആ സമയം ഞാൻ ലാലേട്ടനോട്  ചോദിച്ചു. ഈ സിനിമ രക്ഷപ്പെടുമോ? ഇത് ആളുകൾ ഏറ്റെടുക്കുമോ? അപ്പോൾ ലാലേട്ടൻ പറഞ്ഞു. ‘ഇത് ഹിറ്റാവാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല’.

പക്ഷേ ലാലേട്ടാ  വിജയിച്ചില്ലേൽ ഞാൻ ഈ പണി നിർത്തുമെന്നു ഞാൻ എൻ്റെ ഭാഗം വ്യക്തമാക്കിയപ്പോൾ ഉടനടി ലാലേട്ടൻ്റെ മറുപടിയും വന്നു. ഞാനും അഭിനയം നിർത്തും. ഞാൻ ചാടിയെഴുന്നേറ്റ് പറഞ്ഞു, എനിക്ക് ഇത് ഇല്ലെങ്കിലും വേറേ പണിക്ക് പോയി ജീവിക്കാം. ഇതോടെ ലാലേട്ടൻ അഭിനയം നിർത്തിയാൽ ലാലേട്ടൻ്റെ ലക്ഷകണക്കിന് വരുന്ന ആരാധകർ എന്നെ കുനിച്ച് നിർത്തിയിടിക്കും

ഞാൻ അങ്ങനെ ഒരു അർത്ഥത്തിൽ പറഞ്ഞതല്ല, പക്ഷേ നമ്മൾ ഉറപ്പായും ഹിറ്റ് ആകുമെന്ന് കരുതി ചെയ്യുന്ന ഒരു സിനിമ പ്രേക്ഷകർ സ്വീകരിക്കാതിരുന്നാൽ നമ്മുടെ ജഡ്ജ് മെൻറ് എത്രത്തോളം തെറ്റാണ് അങ്ങനെ വരുമ്പോൾ നമുക്ക് ഈ ജോലിയിൽ തുടരാൻ അർഹതയുണ്ടോ? എന്ന ചിന്തയിൽ നിന്നാണ് ഞാനങ്ങനെ പറഞ്ഞത്’. അതായിരുന്നു ലാലേട്ടൻ്റെ മാസ് മറുപടി”.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം