രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല, സ്ത്രീകള്‍ മദ്യപിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാല്‍ അത് വിഡ്ഢിത്തം: നടി ദിവ്യ

കരിക്ക് എന്ന ജനപ്രിയ വെബ് സീരിസിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ദിവ്യ. കുഞ്ചാക്കോ ബോബന്‍ നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തില്‍ കൗണ്‍സിലര്‍ റീത്തയായി മികച്ച പ്രകടനമാണ് ദിവ്യ കാഴ്ചവച്ചത്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മദ്യപിക്കുന്ന സ്ത്രീകളെക്കുറിച്ചു പങ്കുവച്ചത്.

‘പഴയകാലം പോലെ അല്ല ഇപ്പോള്‍, സമൂഹത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു.കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്‌നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമര്‍ശനങ്ങളില്ല. അവിടുത്തെ ജീവിതരീതികള്‍, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്.

എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്. അത് സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ. – ദിവ്യ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം