കനിയുടെ അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല: ദിവ്യ പ്രഭ

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യമറിയിച്ച് കനി കുസൃതി തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് കനി റെഡ് കാർപെറ്റിൽ തിളങ്ങിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൽ കനിയുടെ സഹതാരവും സുഹൃത്തുമായ ദിവ്യ പ്രഭ.

കനിയുടെ അത്തരമൊരു പ്ലാനിങ്ങിനെ കുറിച്ച് ടീമിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം മുന്നേ തന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് താൻ ആലോചിച്ചില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്.

“അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കാരണം അവര്‍ മുന്‍കൂട്ടി ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം തന്നിരുന്നു. പക്ഷെ കനിയുടേത് ബ്രില്യന്റ് ഐഡിയയായിരുന്നു. ആര്‍ക്കും വലിയ ദോഷമുണ്ടാകാത്ത, എന്നാല്‍ ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാവുന്ന ഇടപെടല്‍.

യുദ്ധമടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനും. എന്നാല്‍ അവര്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെന്ന് മാത്രം. മറിച്ച് സിനിമ ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഞാന്‍.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പ്രഭ പറഞ്ഞത്.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം