അസ്വസ്ഥതയോടെയാണ് അദ്ദേഹം അന്നെന്നോട് സംസാരിച്ചത്; പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള

നടന്‍ പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞെന്ന് ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്‍ഡ്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ പിള്ള തന്റെ മനസ്സുതുറന്നത്.

രണ്ട് മാസം ലീവെടുത്താണ് ഞാന്‍ ഊഴത്തില്‍ അഭിനയിച്ചത്. ലാപ്ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാന്‍ റിപ്പോര്‍ട്ട് അയച്ചാലേ അവിടെയുള്ളവര്‍ക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളൂ.

ജീത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതില്‍ കുറച്ചൊക്കെ അഹങ്കാരവുമുണ്ടായിരുന്നു. സ്വയം ഒരും അഭിമാനം തോന്നിയിരുന്നു. അതിന് നന്നായി വര്‍ക്ക് ചെയ്യാനുണ്ട്. അത് പ്രൗഡ് മൊമന്റ് തന്നെയായിരുന്നു.

ലൊക്കേഷനില്‍ ഞാന്‍ ലാപ് വെച്ച് ജോലി ചെയ്യുന്നതെല്ലാം പൃഥ്വിരാജ് കാണുന്നുണ്ടായിരുന്നു. എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടത്. അത് നീ എങ്ങനെയാണ് ഇത്ര ഈസിയായി കാണുന്നത്. കുറച്ച് ഇറിറ്റേഷനോടെയായാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

അതിന് മുന്‍പ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. സാധാരണക്കാര്‍ റിലാക്സേഷന് വേണ്ടിയാണല്ലോ സിനിമ കാണുന്നത്. എന്റെ മനസിലും അങ്ങനെയായിരുന്നു. സിനിമയെക്കുറിച്ചോ മേക്കിങ്ങിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നെനിക്ക് അറിയാവുന്ന മലയാള നടന്‍മാരിലൊരാള്‍ പൃഥ്വിരാജായിരുന്നു. ദിവ്യ പറഞ്ഞു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍