എന്റെ ഭാഗത്തും തെറ്റുണ്ട്, ബ്രേക്കപ്പ് ആയിരുന്നു ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം: ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും മറ്റും എപ്പോഴും പങ്കുവെക്കുന്ന താരമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം ബ്രേക്കപ്പ് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിയ കൃഷ്ണ. പങ്കാളിയെ പറഞ്ഞുവിടുന്നതിന് പകരം പിടിച്ചുവെച്ചത് താനാണെന്നും ദിയ പറയുന്നു.

“എന്നെ പരിചയമുള്ളവര്‍ ഇപ്പോള്‍ എന്‍റെ മുഖത്ത് നോക്കി പറയുന്നത് മുഖത്ത് നല്ല സന്തോഷമാണെന്നാണ്. ബന്ധം വേണ്ടന്നു വച്ചതില്‍ ഞാന്‍ പുള്ളിക്കാരനെ മാത്രം തെറ്റ് പറയില്ല. കാരണം എന്‍റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസിലാക്കണമായിരുന്നു.

ഒരിക്കലും ജീവിതത്തില്‍ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ പറഞ്ഞു വിടുന്നതിന് പകരം എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പിടിച്ചു നിര്‍ത്തി. അതുകൊണ്ട് ഞാന്‍ എന്നെ ന്യായീകരിക്കില്ല. എന്‍റെ ഭാഗത്തും തെറ്റുണ്ട്.

2023 ല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. എങ്ങനെയുള്ള ആളുകളാണ് നമ്മുടെ അടുത്തുവരുന്നത്. എങ്ങനെയുള്ള ആളുകളെ അകത്തി നിര്‍ത്തണം.
എങ്ങനെയുള്ളവരെ ചേര്‍ത്തു നിര്‍ത്തണം, ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്” എന്നാണ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നത്.

Latest Stories

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്