ഇത്രക്കും നീചമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയത്?

ടെലിവിഷന്‍ പരിപാടിയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നടന്‍ സന്തോഷ് പണ്ഡിറ്റ് ഷോ യില്‍ എത്തിയതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. എന്നാല്‍ പരിപാടിയുടെ തൊട്ടടുത്ത എപ്പിസോഡില്‍ നടന്‍ ബിനു അടിമാലിയെ സന്തോഷ് അപമാനിക്കുന്ന രംഗവും ഇപ്പോള്‍ വൈറലാവുകയാണ്. മലയാള സിനിമയില്‍ നൂറ് കോടി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് തുടങ്ങി മോശം പരാമര്‍ശങ്ങള്‍ സന്തോഷ് നടത്തിയെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ച നിരവധി പേരാണ് രംഗത്ത് വരുന്നത്.

സ്റ്റാര്‍ മാജിക്കിലെ മത്സരാര്‍ഥിയും നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിന്റെ പ്രതികരണ വീഡിയോ വൈറലായിരുന്നു. പിന്നാലെ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയും സ്റ്റാര്‍ മാജിക് ഷോ യെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കി എത്തിയിരിക്കുകയാണ്. ബിനു അടിമാലിയുടെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്രയൊക്കെ നല്ലതാണെന്ന് പറഞ്ഞാലും റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും നടത്തുന്നത് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കുകയില്ലെന്നാണ് ദിയ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

”ഫ്ളവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കി കാണാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ കണ്ടാല്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു പരിപാടികളും ആര്‍ക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും… എനിക്ക് തമാശകള്‍ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്… സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല… പക്ഷെ ഇവിടെ ബിനു അടിമാലി ആക്ടര്‍ ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിത്തില്‍ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്…

സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്.. ഹരിശ്രീ അശോകന്‍ ചേട്ടനുള്‍പ്പെടെ ഉള്ള കലാകാരന്മാര്‍ ഉണ്ടായ വേദിയില്‍ ഇത്രക്കും നീജമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയത്? സ്റ്റാര്‍ മാജിക്കില്‍ എന്നല്ല പല പരുപാടികളിലും നര്‍മ്മം അവതരിപ്പിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ആള്‍ തന്നെയാണ് ഞാന്‍.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഒരു കലാ കാരന്മാര്‍ക്കും സാധിച്ചില്ലേ?

ബിനു ചേട്ടന്‍ എന്ന നടന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്.. ഓരോരുത്തരും ഇത്തരം വേദികളില്‍ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്… അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്ളവേര്‍സ് ഇത്തരം റോങ് സ്റ്റേറ്റ്മെന്റുകളെയും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല. ഇത് എന്റെ അഭിപ്രായമാണ്. ഫ്ളവേര്‍സ് ക്രൂ ഇതിന് വരും എപ്പിസോഡില്‍ മറുപടി നല്‍കണം” എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദിയ സന പറയുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത