നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദേവി ചന്ദന

താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ദേവി ചന്ദന. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. അഭിനയ രം​ഗത്ത് ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ്ങ് അനുഭവിച്ചിട്ടുള്ള സ്ത്രീയാണ് താനെന്നാണ് ദേവി ചന്ദന പറയുന്നത്.. കല്യാണത്തിന് മുൻപ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു തൻ്റേത്. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി.

തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് പിന്നീട് നേരിടേണ്ടി വന്നത്. ഒരു ഡാൻസർ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് പലരും കമൻ്റ് ചെയ്തിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങൾ ഭയന്നവെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. പക്ഷെ ബോഡി ഷെയിമിങ് കൂടിയപ്പോൾ താൻ വണ്ണം കുറയ്ക്കാൻ തിരുമാനിച്ചു.

രണ്ടര വർഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും ചെയ്താണ് ശരീര ഭാരം കുറച്ചത്. എൺപത്തിയാറിൽ നിന്ന് അൻപത്തിയെട്ടിൽ എത്തിച്ചു. അപ്പോൾ ഷു​ഗറാണോ എന്നാണ് പലരും കമന്റ് ചെയ്തത്. ചിലർ തന്റെ ദാമ്പത്യ ജിവിതത്തിലെ പ്രശ്നമാണെന്നും പറഞ്ഞു. ആ സമയത്ത് തനിക്ക് കൊവിഡ് പിടിപെട്ട് ഐസിയുവിൽ ആയി, പിന്നീട് ന്യൂമോണിയയിലേക്കും മാറി.

സ്റ്റീറോയിഡ്‌സ് എല്ലാം എടുത്ത് കഴിഞ്ഞപ്പോഴേക്കും വീണ്ടും അഞ്ച് ആറ് കിലോ കൂടി. ഇപ്പോൾ കാണുന്ന അവസ്ഥയാണിത്. ഇതിൽ തന്നെ മെയിന്റെയിൻ ചെയ്യണം  എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിൻ്റെയിൻ ചെയ്യാൻ താൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ