മുന്‍വിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല, സൗകര്യം കിട്ടുമ്പോള്‍ വീട്ടിലെ അച്ഛനെയും അമ്മയെയും ഒന്ന് കാണിക്കണം'; സ്റ്റാറിനെ വിമര്‍ശിക്കുന്നവരോട് സംവിധായകന്‍

ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്റ്റാറിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ.

സൗകര്യം കിട്ടുമ്പോള്‍ സിനിമ മാതാപിതാക്കളെ കാണിക്കണം എന്നാണ് ഡോമിന്‍ പറയുന്നത്. താന്‍ ഈ സിനിമയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍വിധികളോടെ സിനിമയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡോമിന്‍ ഡി സില്‍വയുടെ വാക്കുകള്‍

:’സ്റ്റാര്‍’ എന്ന സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ഇരുന്നു ,ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല). ‘മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ സൗകര്യം കിട്ടുമ്പോള്‍ വീട്ടിലെ അച്ഛനെയും ,അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. കാരണം അവര്‍ക്കു അറിയാം ,അവര്‍ക്ക് മനസിലാക്കാന്‍ കഴിയും.’ ‘സ്റ്റാര്‍’ എന്റെ സിനിമയാണ്,ഈ കഥ എന്നില്ലേ പ്രേക്ഷനെ തൃപിതി പെടുത്തുന്ന രീതിയില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്.

ഉദ്ദേശശുദ്ധി അത് തന്നെ !വ്യക്തി പരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏര്‍പ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുന്‍വിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല. അഭിനേതാക്കള്‍, ഇതിലെ കഥ ,കല,ദൃശ്യങ്ങള്‍,സംഗീതം അങ്ങിനെ ഒന്നും ഞാന്‍ അറിയാതെ ഈ സിനിമയില്‍ സംഭവിച്ചതല്ല… ! പൂര്‍ണ ഉത്തരവാദി ഞാന്‍ തന്നെ. വിമര്‍ശിക്കാം ,ഇഷ്ടപെടാതിരിക്കാം ,ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ ! സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കില്‍ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ !എന്ന് ‘ സ്റ്റാര്‍ ‘സിനിമ സംവിധായകന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം