ടീ ഷര്‍ട്ട് ധരിക്കാതെ സ്ത്രീകളുടെ മുന്നില്‍ പോകരുത്: ഷാരൂഖ് ആര്യന് നല്‍കിയ ഉപദേശം

ഷാരൂഖ് തന്റെ മൂത്ത മകന്‍ ആര്യന്‍ ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങള്‍ പല കാലത്തും ബോളിവുഡ് വാര്‍ത്താകോളങ്ങളില്‍ ഇടം പിടിച്ചവയാണ്. മകന് നല്ല സ്വാതന്ത്ര്യം നല്‍കുന്ന പിതാവാണെങ്കിലും ചില നിയന്ത്രണങ്ങള്‍ ആര്യന് മേല്‍ ഷാരൂഖിനുണ്ട്.

വീട്ടില്‍ ശരീരം പ്രദര്‍ശിപ്പിച്ച് നടക്കരുതെന്നാണ് ഷാരൂഖ് മകന് നല്‍കിയിരിക്കുന്ന ഒരു ഉപദേശം. വീട്ടിലെ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ നടക്കാന്‍ പറ്റുന്നില്ലെന്നും അതിനാല്‍ മകനും അങ്ങനെ ചെയ്യരുതെന്നാണ് ഷാരൂഖ് മകന് നല്‍കിയ ഉപദേശം.

പുരുഷന് അവന്റെ അമ്മയുടെയും സഹോദരിയുടെയും സ്ത്രീ സുഹൃത്തുക്കളുടെയും മുന്നില്‍ ഷര്‍ട്ട് ധരിക്കാതെ നടക്കാന്‍ അവകാശമില്ലെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ആര്യനോട് എപ്പോഴും ടീ ഷര്‍ട്ട് ധരിക്കാന്‍ പറഞ്ഞിട്ടുണ്ട്’

Read more

‘നിങ്ങളുടെ അമ്മയെയും മകളെയെയും സഹോദരിയെയും സ്ത്രീ സുഹൃത്തുക്കളെയും മേല്‍വസ്ത്രമില്ലാതെ വസ്ത്രമില്ലാതെ കാണുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നെങ്കില്‍ അവര്‍ നിങ്ങളെ ഷര്‍ട്ടില്ലാതെ കാണുമ്പോള്‍ അംഗീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്,’ 2017 ലാണ് ഷാരൂഖ് ഇക്കാര്യം തുറന്നുപറഞ്ഞത്.