ആളുകള്‍ വന്ന് എന്റെ കാല്‍ക്കല്‍ വീഴും, ബഹുമാനത്തോടെ തൊഴുകയും ചെയ്യും.. ഞാന്‍ ദൈവമല്ല കലാകാരന്‍ മാത്രമാണ്: ഋഷഭ് ഷെട്ടി

ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ്. ദൈവ എന്ന ദൈവീക രൂപമായുള്ള ഋഷഭ് ഷെട്ടിയുടെ പെര്‍ഫോമന്‍സ് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. ചിത്രത്തില്‍ ദൈവക്കോലത്തെ കെട്ടിയാടിയതിനാല്‍ ആളുകള്‍ തന്റെ കാല്‍ക്കല്‍ വീഴാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.

”കാന്താര റിലീസായിട്ട് രണ്ട് വര്‍ഷത്തിന് അടുത്തായി. എന്നാല്‍ പല പരിപാടികള്‍ക്ക് പോകുമ്പോഴും ഇപ്പോഴും ആളുകള്‍ വന്ന് എന്റെ കാല്‍ക്കല്‍ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്. ഇത് കാണുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് പലപ്പോഴും അറിയാത്ത അവസ്ഥയാണ്. ഞാന്‍ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടന്‍ മാത്രമാണ്.”

കാന്താരയില്‍ നിങ്ങള്‍ കണ്ടത് ഞാന്‍ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവം ഞാനല്ല. എനിക്ക് സ്‌നേഹം നല്‍കിയതിന് ദൈവങ്ങളോടും ആളുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ ഒരു കലാകാരനായി തന്നെ പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ” എന്നാണ് ഋഷഭ് ഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വല്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കന്നടയില്‍ നിന്നും വീണ്ടുമൊരു വിസ്മയം എത്തുമെന്നാണ് ചിത്രത്തെ കുറിച്ചെത്തിയ റിപ്പോര്‍ട്ടുകള്‍. കാന്താര: ചാപ്റ്റര്‍ 1 അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

കാന്താരയുടെ ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. പരശുരാമനാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രം എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല