ഒരു ഹിന്ദിക്കാരന്‍ വരെ ദൃശ്യം 2-വിനുള്ള കഥ ഒരുക്കി, സത്യത്തില്‍ ആന്റണിയുടെ നിര്‍ബന്ധത്താലാണ് രണ്ടാം ഭാഗം എടുത്തത്: ജീത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ദൃശ്യം’. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു. മൂന്നാം ഭാഗവും എത്തുമെന്നുള്ള സൂചനകള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്ത ഭാഗം വരുമോ എന്ന് അറിയില്ല എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്.

അടുത്ത ഭാഗം വരുമോ എന്നറിയില്ല. തെറ്റില്ലാത്ത ഒരു കഥ വന്നാല്‍ ചെയ്യുമെന്ന് മാത്രം സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തന്നെ വരുന്നത് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധത്താലാണ്. ആദ്യത്തെ ദൃശ്യം പുറത്തിറങ്ങി കുറച്ചായപ്പോള്‍ തന്നെ നാട്ടിലുള്ളവരെല്ലാം അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥയുമായി പുറത്ത് വരാന്‍ തുടങ്ങിയിരുന്നു.

ബോംബെയില്‍ ഒരു ഹിന്ദിക്കാരന്‍ വരെ രണ്ടാം ഭാഗത്തിനുള്ള കഥയൊരുക്കി. ഇതൊക്കെ കണ്ടപ്പോഴാണ് പലരും ആന്റണി പെരുമ്പാവൂരിനോട് ചോദിക്കാന്‍ തുടങ്ങിയത്. അങ്ങനെ ആന്റണി തന്നെ വിളിച്ചു. ”നാട്ടില്‍ എല്ലാവരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉണ്ടാക്കുന്നു. ജീത്തു മാത്രമെന്താ അതേക്കുറിച്ച് ആലോചിക്കാത്തത്” എന്ന് ചോദിച്ചു.

അപ്പോള്‍ മാത്രമാണ് താന്‍ ചിന്തിച്ചു തുടങ്ങിയത്. ആദ്യത്തെ ദൃശ്യത്തെ കുറിച്ച് താന്‍ ആലോചിക്കുന്നത് രണ്ടായിരത്തില്‍ ആയിരുന്നു. അന്ന് താന്‍ സിനിമയില്‍ വന്നിട്ടില്ല. പിന്നെയൊരു പത്തു വര്‍ഷമെടുത്തു അതൊരു കഥയായി രൂപപ്പെടാന്‍. അതു പേലെയായിരുന്നു രണ്ടാം ഭാഗവും.

2015ല്‍ തുടങ്ങിയ ആലോചനയാണ് എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്. അതേസമയം, ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് നേടിയത്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം