ദൃശ്യം സിനിമ കാണുമ്പോള്‍ താന്‍ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് കാണുന്നതെന്ന് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൃശ്യം കണ്ടതിനു ശേഷം സെല്‍വരാഘവന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ രേഖപ്പെടുത്തുകയായിരുന്നു. അഭിനയമാണെന്ന് കാണുന്നവര്‍ക്ക് ഒരിക്കലും മനസിലാകരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡിറ്റൈല്‍സ് വരെ കാണാനാകും.
അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്നാളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാകും.
Read more
കമല്‍ സാറിനെയും ധനുഷിനെയും പോലെയുളളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കു കഥാപാത്രത്തെ മാത്രമേ അവിടെ കാണാന്‍ സാധിക്കൂ’.സെല്‍വരാഘവന്‍ കുറിച്ചു.