വാപ്പച്ചിയെ മിസ് ചെയ്തപ്പോള്‍ ബിഗ് ബി തുണയായി-ദുല്‍ഖര്‍

ബിലാലിന്റെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരോട് ബിഗ് ബിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ദുബായ് ജീവിതത്തിനിടയില്‍ നാടിനേയും വാപ്പച്ചിയേയും മിസ് ചെയ്യുമ്പേള്‍ കാണുന്ന സിനിമയായിരുന്നു
ബിഗ് ബിയെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഷാര്‍ജയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ബിഗ് ബിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്.

“എന്റെ ദുബായ് ജീവിതവുമായി വലിയ ബന്ധമുള്ള സിനിമയാണ് ബിഗ്ബി. വര്‍ക്കിനായി ദുബായിലെത്തിയ സമയം,എല്ലാ വീക്കെന്‍ഡും കാണുന്ന സിനിമയായിരുന്നു ബിഗ് ബി. നാട് മിസ് ചെയ്യുമ്പോഴും വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴും ഈ സിനിമ കാണുമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിച്ച് കാണാവുന്ന സിനിമയാണത്. അതിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറു പോലും നമ്മുടെ ലൈഫിന്റേത് പോലെയാണ്.
പാര്‍ട്ട് രണ്ടും മുന്നുമൊക്കെ വന്നാലും ബിഗ് ബിയിലെ കഥാപാത്രങ്ങള്‍ എന്നും നിലനില്‍ക്കും.
ബിഗ് ബി രണ്ടില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ബിഗ്ബിയെക്കുറിച്ച് വാചാലനാവുകയായിരുന്നു ദുല്‍ഖര്‍.

അമല്‍ നീരദ് 2007ല്‍ സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അല്‍ഫോന്‍സ് സംഗീതം നല്‍കിയ ചിത്രത്തിന് ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.ദുല്‍ഖര്‍ ബിഗ്ബി രണ്ടാം ഭാഗത്തില്‍ എത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍